വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവിയിൽ നിന്ന് കാറ്റി സക്കറിയയെ ഒഴിവാക്കി. വെറും അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് ഇവർ പ്രസ് സെക്രട്ടറിയായി ചുമതലയേറ്റത്.
ഇതോടെ അമേരിക്കൻ വൈറ്റ് ഹൗസ് ചരിത്രത്തിൽ ഏറ്റവും ചുരുങ്ങിയ നാൾ മാത്രം ഈ പദവിയിലിരുന്ന വ്യക്തിയായി കാറ്റി സക്കറിയ മാറി. യോഗ്യതയെച്ച ചൊല്ലിയുള്ള കടുത്ത വിവാദങ്ങളും ആദ്യ വാർത്താസമ്മേളനത്തിലെ മോശം പ്രകടനവുമാണ് ഈ പെട്ടെന്ന് തീരുമാനത്തിലേക്ക് നയിച്ചത്.
ഔദ്യോഗിക വിവരങ്ങൾ പങ്കുവെച്ച ആദ്യ മാധ്യമസമ്മേളനത്തിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ഇവർ അബദ്ധത്തിൽ ‘ഭർത്താവ്’ എന്ന് വിശേഷിപ്പിച്ചിരുന്നു. നിയമബിരുദം കരസ്ഥമാക്കിയെങ്കിലും കോടതിയിൽ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ പരീക്ഷ പാസാകാതിരുന്ന കാറ്റിയെ മുൻപ് ഡോണാൾഡ് ട്രംപ് അറ്റോർണി എന്ന് വിശേഷിപ്പിച്ചിരുന്നു.
താനും ഒരു അഭിഭാഷകയാണെന്ന് ഇവർ അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കടുത്ത വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് താൻ ബാർ പരീക്ഷ പാസായിട്ടില്ലെന്ന വസ്തുത കാറ്റി പരസ്യമായി സമ്മതിക്കുകയായിരുന്നു.
താൻ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന വിവരം കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് കാറ്റി സക്കറിയ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അവരുടെ പ്രതികരണം.
“പ്രസിഡന്റ് ട്രംപ് ദയയുള്ള, അതിശയകരമായ, മാന്യമായ പെരുമാറ്റമുള്ള, ചിന്താശീലനായ, ഉത്സാഹിയായ, കഠിനാധ്വാനിയായ ഒരു മനുഷ്യനാണ്. കൂടുതൽ അമേരിക്കക്കാർ അദ്ദേഹത്തെ വിലമതിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
അദ്ദേഹം ചെയ്തതുപോലെയും, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതുപോലെയും അമേരിക്കയെ മഹത്തരമാക്കാൻ മറ്റാർക്കും കഴിയില്ല, എന്ന് കാറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു” എന്നാണ് അവർ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്.
അതേസമയം, കാറ്റി സക്കറിയക്ക് ഭരണകൂടം പുതിയ ചുമതലകൾ നൽകുമെന്ന് വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

