
കോഴിക്കോട് : ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. ബസും ബൈക്കും കൂടിയിടിച്ചായിരുന്നു അപകടം. കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്.
സ്വകാര്യ ബസ് ബ്രേക്ക് ഇട്ടു നിർത്തിയപ്പോൾ സ്കൂട്ടർ ബസിനു പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. പിന്നാലെ വന്നിരുന്ന മറ്റൊരു ബസും സ്കൂട്ടറിൽ ഇടികുകയും ചെയ്തു. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകരുകയും ചെയ്തു. ദമ്പതികളെ ആശുപത്രിയിൽ എത്തിചെങ്കിലും രക്ഷിക്കനായില്ല. നിസാര പരികേറ്റ ബസ് യാത്രക്കാരായ 5 പേരെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ തേടി. വേങ്ങേരിയിലായിരുന്നു അപകടം നടന്നത്.