മലപ്പുറം: ജില്ലയിൽ കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ മയക്കുമരുന്ന് കേസിൽ പിടിയിലായി. നിലമ്പൂരും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് എംഡിഎംഎ എത്തിച്ചു നൽകിയിരുന്ന സംഘമാണ് പോലീസ് പിടിയിലായത്.
മമ്പാട് എംഇഎസ് കോളേജ് അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ ആണ് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നത്. ഇദ്ദേഹത്തിന് പുറമെ റീന ടി.എൻ, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരാണ് പിടിയിലായ മറ്റ് കൂട്ടുപ്രതികൾ.
അധ്യാപകന് എംഡിഎംഎ എത്തിച്ചു നൽകിയിരുന്ന സുബ്രഹ്മണ്യനിൽ നിന്നും 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈൽ, വിവേക് എന്നിവർക്കും റീനയ്ക്കും സ്ഥിരമായി എംഡിഎംഎ വിൽക്കുന്നുണ്ടെന്ന നിർണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തീവ്ര പരിശോധനയിലാണ് പ്രതികൾ വലയിലായത്. മുൻപ് കോഴിക്കോട് അധ്യാപികമാർ സമാനമായ ലഹരിക്കേസിൽ പിടിയിലായ സംഭവം വലിയ തോതിൽ ചർച്ചയായിരുന്നു.
ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മേഖലയിലുള്ള കൂടുതൽ പേർ ലഹരി ഇടപാടുകളുമായി ബന്ധപ്പെടുന്നുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

