തൃശൂർ ജില്ലയിലെ ചേർപ്പിൽ യുവതിക്കും ഭാവി വരനും നേരെ കത്തിക്കൊണ്ടുള്ള ആക്രമണം ഉണ്ടായതായി പരാതി. കോടന്നൂർ വട്ടപ്പറമ്പിൽ ബൈജുവിന്റെ മകൾ വൈഷ്ണവി (23), ഒല്ലൂർ പുത്തൂർ പുല്ലൻപള്ള വീട്ടിൽ അരുൺ (27) എന്നിവരെയാണ് കോടന്നൂർ കൈലാത്ത് വീട്ടിൽ അശ്വിൻ (25) കത്തി ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ചത്.
ഇന്നലെ രാത്രി 9 മണിയോടെ കോടന്നൂർ സെന്ററിന് സമീപമുള്ള സൂപ്പർ മാർക്കറ്റിന് വെച്ചാണ് ഈ സംഭവം അരങ്ങേറിയത്. ആക്രമണത്തിൽ ഇരുവരുടെയും വയറ്റിലും അരുണിന്റെ കൈയ്ക്കും ഗുരുതരമായി കുത്തേറ്റിട്ടുണ്ട്.
കോടന്നൂരിലെ ഒരു കടയിലേക്ക് ആവശ്യസാധനങ്ങൾ വാങ്ങാനായി യുവതിയും ഭാവി വരനും എത്തിയപ്പോഴായിരുന്നു ഈ അപ്രതീക്ഷിത ആക്രമണം. വൈഷ്ണവിയോടുള്ള പ്രതിയുടെ വ്യക്തിവൈരാഗ്യമാണ് ഈ കൃത്യത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി. ആക്രമണത്തിന് ശേഷം പ്രതിയായ അശ്വിൻ സംഭവസ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

