
റഷ്യയില്‍ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ചുമത്തില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചിപ്പിച്ചു. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ യുഎസ് അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന ആശങ്കകള്‍ക്കിടയിലാണ് ട്രംപിന്റെ പുതിയ നിലപാട്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി അലാസ്കയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ‘റഷ്യക്ക് ഒരു എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടു, അത് ഇന്ത്യയാണ്.
ഇന്ത്യ ഏകദേശം 40 ശതമാനത്തോളം എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. ചൈനയും റഷ്യയില്‍ നിന്ന് ധാരാളം എണ്ണ വാങ്ങുന്നുണ്ട്.
അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയാല്‍ അത് അവര്‍ക്ക് വലിയ തിരിച്ചടിയാകും. ആവശ്യമെങ്കില്‍ താന്‍ അത് ചെയ്യും.
ഒരുപക്ഷേ അതിന്റെ ആവശ്യം വരില്ല,’ ട്രംപ് പറഞ്ഞു. ഉച്ചകോടിക്ക് മുന്‍പ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ബ്ലൂംബര്‍ഗിന് നല്കിയ അഭിമുഖത്തില്‍, ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഫലപ്രദമായില്ലെങ്കില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കെതിരെ അധിക ഇറക്കുമതി തീരുവ ചുമത്തുമെന്ന സൂചന നല്‍കിയിരുന്നു.
റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയില്‍ ഒരു ധാരണയും ഉണ്ടായിട്ടില്ല. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്കെതിരെ 25 ശതമാനം അധിക ഇറക്കുമതി തീരുവ അടക്കം 50 ശതമാനം തീരുവയാണ് ട്രംപ് ഏര്‍പ്പെടുത്തിയത്.
ഓഗസ്റ്റ് 27 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എന്നാല്‍, ഇന്ത്യയെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ നീക്കം അന്യായവും യുക്തിരഹിതവുമാണെന ്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.
റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ചൈനയ്ക്കെതിരെ ഇതുവരെ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]