ദേശീയതലത്തിൽ നടന്ന നീറ്റ് പുനഃപരീക്ഷയുടെ ഫലങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ പങ്കെടുത്ത 11 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് യോഗ്യത നേടിയത്.
ഇതിൽ 58 ശതമാനം പേരും പെൺകുട്ടികളാണ് എന്നത് ശ്രദ്ധേയമാണ്. പരീക്ഷാഫലത്തിൽ ഉന്നത വിജയം കൈവരിച്ചവരിൽ ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബെൻസാൽ, പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്ത എന്നിവർ 715 മാർക്കുകൾ കരസ്ഥമാക്കി മുന്നിലെത്തി.
രാജ്യത്തിനകത്തെ 551 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 5,454 കേന്ദ്രങ്ങളിലായാണ് പരീക്ഷ സംഘടിപ്പിച്ചത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി കേന്ദ്രസേനയെയും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയെയും വിന്യസിച്ചിരുന്നു.
കൃത്യമായ നിരീക്ഷണത്തിനായി പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നരലക്ഷത്തോളം സിസിടിവി ക്യാമറകളും 51,000 സിഗ്നൽ ജാമറുകളും സജ്ജമാക്കിയിരുന്നു. പരീക്ഷാ നടപടികൾ ആരംഭിച്ചതോടെ ജാമറുകൾ പൂർണ്ണമായും പ്രവർത്തനസജ്ജമാക്കുകയും ചെയ്തു.
ഭിന്നശേഷിക്കാരായ പതിനായിരത്തിലധികം വിദ്യാർത്ഥികൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിലെ തത്സമയ ദൃശ്യങ്ങൾ എൻടിഎ സംഘം നിരന്തരമായി നിരീക്ഷിച്ചു വരികയായിരുന്നു.
എൻടിഎ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ നേരിട്ടെത്തിയ വിദ്യാഭ്യാസ മന്ത്രി പരീക്ഷാ നടത്തിപ്പിന്റെ പുരോഗതിയും സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

