മലയാളികളുടെ ദേശീയോത്സവമായ പൊന്നോണത്തിന് മുന്നോടിയായുള്ള അത്തം നാളിന് ഇന്ന് തുടക്കമായി. സാധാരണയായി ചിങ്ങമാസത്തിലാണ് അത്തം വന്നെത്താറുള്ളതെങ്കിലും, ഇത്തവണത്തെ പ്രത്യേകതയനുസരിച്ച് അത്തം പത്തിനല്ല, പതിനൊന്നിനാണ് പൊന്നോണം വരുന്നത്.
ഇനിയുള്ള പതിനൊന്ന് നാളുകൾ കേരളീയരുടെ മനസ്സിലും വീടുകളിലും ഒരുപോലെ പൂക്കാലം തീർക്കുകയാണ്. സമത്വസുന്ദരമായ മാവേലി നാടിന്റെയും പഴമയുടെയും ഓർമ്മകളുണർത്തുന്ന ഉത്സവകാലത്തിനാണ് ഇതോടെ ഔദ്യോഗിക തുടക്കമായിരിക്കുന്നത്.
ഐതിഹ്യപ്പെരുമയുള്ള മഹാബലി തമ്പുരാനെ വരവേൽക്കാനായി വീടുകളിൽ പൂക്കളമിട്ടു തുടങ്ങുന്നത് അത്തം നാൾ മുതലാണ്. ഐതിഹ്യപ്രകാരം തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്താനാണ് വീടുകളിൽ പൂക്കളങ്ങൾ ഒരുക്കുന്നത്.
കർക്കടക മഴയ്ക്ക് വിരാമമിട്ട് പ്രകൃതിയിൽ വെയിൽ പരക്കുന്നതോടെ, ഗ്രാമങ്ങളിലെ തൊടികളിലും വഴിയോരങ്ങളിലും പൂമൊട്ടുകൾ വിരിഞ്ഞുതുടങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

