തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകര ഷാരോൺവധക്കേസിൽ പ്രതിയും കാമുകിയുമായ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയുടെ ശിക്ഷ എന്താണെന്ന് നാളെ വിധിക്കും. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഗ്രീഷ്മയ്ക്കെതിരായ എല്ലാ കുറ്റങ്ങളും പ്രോസിക്ക്യൂഷന് തെളിയിക്കാൻ കഴിഞ്ഞതായും കോടതി കണ്ടെത്തി.