കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 30 വർഷങ്ങളുടെ ഓർമ്മപ്പെടുത്തലുമായി ഐ.എഫ്.എഫ്.കെ. എക്സ്പീരിയൻസിയ പ്രദർശനത്തിന് തുടക്കമായി.
30-ാമത് ഐ.എഫ്.എഫ്.കെ.യിൽ ലൈഫ് ടൈം അച്ചീവ്മെൻ്റെ അവാർഡ് ജേതാവ് അബ്ദെർറഹ്മാൻ സിസ്സാക്കോ മൂന്നാം ദിവസം ടാഗോർ തിയറ്ററിൽ എക്സിബിഷൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വിശ്വ വിഖ്യാത സിനിമകളും, ആദ്യ ചലച്ചിത്രോത്സവത്തിൻ്റെ പ്രദർശന ചിത്രങ്ങളും, ലോകം വാഴ്ത്തിയ സംവിധായകരുടെ റെട്രോസ്പെക്റ്റീവുകളും, കഴിഞ്ഞ 29 വർഷങ്ങളിലെ ഐ.എഫ്.എഫ്.കെ.
കിറ്റുകളും ഡെലിഗേറ്റ് ഐഡി കാർഡുകളും സിനിമ മാത്രം നിറഞ്ഞുനിന്ന ഒട്ടേറെ ഫ്രെയിമുകളും ആരാധകർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നു കഴിഞ്ഞ 29 വർഷങ്ങളിലെ ഐ.എഫ്.എഫ്.കെ. കിറ്റുകളും ഡെലിഗേറ്റ് ഐഡി കാർഡുകളും സിനിമ മാത്രം നിറഞ്ഞുനിന്ന ഒട്ടേറെ ഫ്രെയിമുകളും ആരാധകർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നു ബാറ്റിൽഷിപ്പ് പൊട്ടംകിൻ, സിറ്റി ലൈറ്റ്സ്, റാഷമോൺ, എലക്ട്ര മൈ ലവ്, കാഞ്ചനസീത ഉൾപ്പെടെയുള്ള ക്ലാസിക്കുകളുടെ പോസ്റ്ററുകൾ സിനിമയുടെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്നു.
നിരവധി പേരാണ് പ്രദർശനം കാണാനായി ടാഗോർ തിയേറ്ററിലെത്തുന്നത് വിവിധ വർഷങ്ങളിലെ ഫെസ്റ്റിവൽ ഹാന്റ്ബുക്കുകൾ ഗോദാർദ്, ഫ്രാൻസിസ്കോ റോസി, യൂസഫ് ഷഹീൻ, മൃണാൾ സെൻ, സയിദ് മിർസ, എംടി, പി എൻ മേനോൻ, ശാരദ ഉൾപ്പെടെയുള്ളവർ ഉള്ള ഒറ്റ ഫ്രെയിം പ്രദർശനത്തിലെ മുഖ്യ ആകർഷണമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

