
ഓൺലൈൻ തട്ടിപ്പുകൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് സൈബർ സുരക്ഷാ വിദഗ്ധരുടെ ഭാഗത്തുനിന്നും നിരവധി തവണ ഉണ്ടായിട്ടും ഇപ്പോഴും തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്യപ്പെട്ട ഓൺലൈൻ തട്ടിപ്പിൽ ഇരയായത് ബംഗളൂരു സ്വദേശിയായ ഒരു ടെക് പ്രൊഫഷണൽ ആണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഒഎൽഎക്സിൽ ഒരു ബെഡ് വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾക്ക് നഷ്ടമായത് 68 ലക്ഷം രൂപ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 15,000 രൂപയ്ക്ക് ഒരു ബെഡ് വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇത്രയും വലിയൊരു തട്ടിപ്പിന് ആദിഷ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന 39 കാരനായ എഞ്ചിനീയർ ഇരയായത്. എന്നാൽ ഈ വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ സംഭവം വാര്‍ത്ത വ്യാജമാണെന്നാണ് ആരോപിച്ച് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപഭോക്താക്കൾ രംഗത്തെത്തി.
ആദിഷ് തന്റെ ഒരു പഴയ കിടക്ക OLX ൽ 15,000 രൂപയ്ക്ക് വിൽക്കാൻ പരസ്യം നൽകിയതോടെയാണ് തട്ടിപ്പിന്റെ തുടക്കമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പരസ്യം പോസ്റ്റ് ചെയ്ത് അധികം താമസിയാതെ രോഹിത് ശർമ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വ്യക്തി ആദിഷിനെ ബന്ധപ്പെടുകയും കിടക്ക വാങ്ങാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. വില ചർച്ച ചെയ്ത ശേഷം ഡിജിറ്റൽ പണമിടപാട് നടത്താമെന്ന് ശർമ്മ ആദിഷിനെ അറിയിച്ചു. എന്നാൽ, പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞ് ശർമ്മ, ആദിഷിനെ വീണ്ടും വിളിച്ചു.
തുടർന്ന് തന്റെ യുപിഐ ഐഡിയിലേക്ക് ഒരു അഞ്ചു രൂപ അയക്കാൻ ശർമ, ആദിഷിനോട് ആവശ്യപ്പെട്ടു. ആദിഷ് 5 രൂപ അയച്ചപ്പോള്‍ ശര്‍മ്മ തിരികെ 100 രൂപ നല്കി. തുടര്‍ന്ന് 500 അയക്കാന്‍ പറഞ്ഞു. അതിന് ശര്‍മ്മ 1000 രൂപ തിരികെ നല്കി. പിന്നീട് 5000 ഇടാന്‍ പറഞ്ഞു. അതിന് 10,000 ശര്‍മ്മ തിരികെ നല്കി. അങ്ങനെ പലതവണകളായി യുപിഐ ഐഡിയിലൂടെ ശർമ, ആദിഷിന് പണം കൈമാറി. എന്നാല്‍ പറഞ്ഞ തുകയേക്കാള്‍ മുപ്പതിനായിരം രൂപ അയാള്‍ അധികമായി അയച്ചു. തുടര്‍ന്ന് അധികമായി അയച്ച പണം അബദ്ധത്തില്‍ പറ്റിയതാണെന്നും അത് തിരികെ അയക്കുന്നതിനായി താന്‍ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒടിപി പറഞ്ഞുതരണമെന്നും ഇയാള്‍ ആദിഷിനോട് ആവശ്യപ്പെട്ടു.
ആദിഷ് ഈ നിർദ്ദേശങ്ങൾ പാലിച്ചതോടെ അയാളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ട് തുടങ്ങി. ഡിസംബർ ആറിനും എട്ടിനുമിടയിൽ 68.6 ലക്ഷം രൂപ തന്റെ അക്കൗണ്ടിൽ നിന്നും ഇങ്ങനെ നഷ്ടപ്പെട്ടതായി ആദിഷ് അവകാശപ്പെട്ടു. എന്നാൽ ഈ വാർത്തയെ സംശയാസ്പദമായ രീതിയിലാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ സമീപിച്ചത്. ഒരാൾ തന്റെ സേവിങ്സ് അക്കൗണ്ടിൽ 68 ലക്ഷത്തിലധികം രൂപയൊക്കെ സൂക്ഷിക്കുകയെന്നത് വിശ്വസനീയമല്ലെന്നായിരുന്നു ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് എഴുതിയത്. മാത്രമല്ല, എഞ്ചിനീയർ ആയ യുവാവ് ഇത്തരത്തിൽ ഒരു തട്ടിപ്പിന് ഇരയായി എന്നത് വിശ്വസിക്കാൻ ആകുന്നില്ലെന്നും പലരും അഭിപ്രായപ്പെട്ടു. ഏതായാലും സോഷ്യൽ മീഡിയയിൽ ഈ വാർത്ത വ്യാജമാണ് എന്ന രീതിയിലുള്ള ചർച്ചകൾ ചൂട് പിടിക്കുമ്പോഴും ആളുകള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരകളായി കൊണ്ടിരിക്കുന്നു.
Last Updated Dec 16, 2023, 1:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]