തൃശ്ശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുള്ളിമാനുകൾ ചത്ത സംഭവത്തിലെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ.
മുഹമ്മദ് ഷമീമിനെയാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ.
ആടലരശൻ സസ്പെൻഡ് ചെയ്തത്. മാനുകളുടെ പോസ്റ്റുമോർട്ടം, ജഡം മറവ് ചെയ്യൽ തുടങ്ങിയവയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി.
അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. വീഡിയോ പകർത്തരുതെന്ന കർശന നിർദ്ദേശം നിലനിൽക്കെ ഉദ്യോഗസ്ഥൻ ഉത്തരവാദിത്തം ലംഘിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

