ദുൽഖർ സൽമാൻ നായകനായ ‘കാന്ത’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ദുൽഖർ എന്ന നടൻ വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നു.
ഒരു അഭിനേതാവെന്ന നിലയിൽ ഏത് കാലഘട്ടത്തിലെയും ഏത് തരത്തിലുള്ള കഥാപാത്രവും തനിക്ക് അനായാസം വഴങ്ങുമെന്ന് ദുൽഖർ സൽമാൻ വീണ്ടും തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ‘കാന്ത’യിലെ അഭിനയം വിലയിരുത്തപ്പെടുന്നത്.
സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ദുൽഖറിൻ്റെ വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് നിർമ്മാതാക്കൾ.
ചിത്രത്തിൻ്റെ കഥ നടക്കുന്നത് 1950-കളിലെ മദ്രാസിൻ്റെ പശ്ചാത്തലത്തിലാണ്. ആ കാലഘട്ടത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ദുൽഖർ പുലർത്തിയ അച്ചടക്കവും സൂക്ഷ്മതയും പ്രശംസനീയമാണ്.
‘കാന്ത’യിലെ ടി.കെ. മഹാദേവൻ എന്ന നടിപ്പ് ചക്രവർത്തിയുടെ വേഷം, ഒരു താരമെന്നതിലുപരി നടനെന്ന നിലയിൽ ഇന്ത്യൻ സിനിമയിൽ ദുൽഖർ സൽമാൻ്റെ സ്ഥാനം ഉറപ്പിക്കുന്നതാണ്.
നോട്ടത്തിലും ഭാവത്തിലും ശരീരഭാഷയിലും അദ്ദേഹം പുലർത്തിയ മികവ് കഥാപാത്രത്തിന് പൂർണ്ണത നൽകി. കൃത്യതയാർന്ന സംഭാഷണ ശൈലിയിലൂടെ ദുൽഖർ സ്ക്രീനിൽ വിസ്മയം തീർത്തു.
കഥാപാത്രത്തിൻ്റെ ആത്മാവറിഞ്ഞുള്ള ഈ പകർന്നാട്ടം തന്നെയാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. ഏത് ഭാഷയിലായാലും കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ സാധിക്കുന്നു എന്നതാണ് ദുൽഖറിനെ സമകാലികരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
സഹതാരങ്ങളായ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇവരുമായുള്ള ദുൽഖറിൻ്റെ ഓൺസ്ക്രീൻ കെമിസ്ട്രി അദ്ദേഹത്തിൻ്റെ അഭിനയ മികവിന് മറ്റൊരു ഉദാഹരണമാണ്.
ഒരു നല്ല നടന് സഹതാരങ്ങളുമായി മികച്ച രസതന്ത്രം സൃഷ്ടിക്കാൻ കഴിയുമെന്നത് ഇവിടെ ഒരിക്കൽ കൂടി വ്യക്തമാകുന്നു. ആധുനിക വേഷങ്ങളിലും പീരീഡ് ഡ്രാമകളിലെ റെട്രോ കഥാപാത്രങ്ങളിലും ഒരുപോലെ തിളങ്ങാനുള്ള കഴിവാണ് ദുൽഖർ സൽമാനെ ഈ തലമുറയിലെ ശ്രദ്ധേയനായ നടനാക്കി മാറ്റുന്നത്.
‘കാന്ത’യിലെ പ്രകടനത്തിന് ദേശീയ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് നിരൂപകരും സിനിമാ പ്രേമികളും ഒരുപോലെ അഭിപ്രായപ്പെടുന്നു. കഥാപാത്രത്തിന് അദ്ദേഹം നൽകിയ സ്വാഭാവികതയും വിശ്വസനീയതയുമാണ് ഈ പ്രശംസയ്ക്ക് അടിസ്ഥാനം.
കേരളത്തിലും മികച്ച പ്രേക്ഷക പിന്തുണയോടെയാണ് ‘കാന്ത’ പ്രദർശനം തുടരുന്നത്. ഒരു പീരീഡ് ഡ്രാമയും ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ഒരുക്കിയ ചിത്രം മികച്ച തിയേറ്റർ അനുഭവമാണ് നൽകുന്നതെന്ന് പ്രേക്ഷകർ പറയുന്നു.
ദുൽഖർ, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവർക്ക് പുറമെ രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ‘അയ്യാ’ എന്ന സംവിധായകനായി സമുദ്രക്കനിയും, പോലീസ് ഓഫീസറായി റാണ ദഗ്ഗുബതിയും ചിത്രത്തിലുണ്ട്.
ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിൻ്റെ പേര് കുമാരി എന്നാണ്. മലയാളത്തിൽ നിരവധി മികച്ച സിനിമകൾ നിർമ്മിച്ച വേഫേറർ ഫിലിംസിൻ്റെ ആദ്യ അന്യഭാഷാ ചിത്രമെന്ന പ്രത്യേകതയും ‘കാന്ത’യ്ക്കുണ്ട്.
തമിഴിൽ നിർമ്മിച്ച ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. വേഫേറർ ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം – ഝാനു ചന്റർ, എഡിറ്റർ – ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി, കലാസംവിധാനം – രാമലിംഗം, വസ്ത്രാലങ്കാരം – പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ – ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്സ് – ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ – ശബരി. കൂടുതൽ സിനിമാ വാർത്തകൾക്കും ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കുമായി newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

