കൊച്ചി: കൊച്ചി നെടുമ്പാശേരിയിലുണ്ടായ മിനി കൂപ്പർ കാർ അപകട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കേസിൻ്റെ വാദം പൂർത്തിയായത്. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു.
പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തന്നെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാണിച്ചു. ശേഖരിച്ച രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് പ്രതികൾ മദ്യം ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
കൂടാതെ, വാഹനത്തിന്റെ വേഗതയും മറ്റ് വിവരങ്ങളും അറിയുന്നതിനായി ഇ.ഡി.ആർ (EDR) പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിലൂടെ അപകടത്തിന്റെ ആഘാതം എത്രത്തോളമുണ്ടായിരുന്നു എന്ന് വ്യക്തമാകും.
വാഹനം ഓടിച്ച സുഹൈൽ മദ്യപിച്ചിരുന്നു എന്ന് രണ്ടും മൂന്നും നാലും പ്രതികൾക്ക് വ്യക്തമായി അറിയാമായിരുന്നിട്ടും, ഇയാളെ വാഹനം ഓടിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ തയ്യാറായില്ലെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

