തിരുവനന്തപുരം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ ജസ്റ്റിൻ കുമാർ (55) ആണ് പിടിയിലായത്.
ഇയാൾ ഭാര്യ കസ്തൂരിയെയാണ് (50) അതിദാരുണമായി കൊലപ്പെടുത്തിയത്. ജസ്റ്റിൻ കുമാറിൻ്റെ അമിത മദ്യപാനം കുടുംബത്തിൽ സ്ഥിരം കലഹങ്ങൾക്ക് കാരണമായിരുന്നു.
കഴിഞ്ഞ ദിവസവും മദ്യപാനത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ ജസ്റ്റിൻ കുമാർ, കസ്തൂരിയെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
സ്ഥിരമായി വഴക്കിടുന്നതിനാൽ, സംഭവം നടക്കുമ്പോൾ മുറിയിലുണ്ടായിരുന്ന മകൾ ബഹളം കാര്യമാക്കിയില്ല. വൈകുന്നേരം മകൻ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് കസ്തൂരിയെ കഴുത്തറുത്ത നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്.
തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കസ്തൂരിയെ ഉടൻതന്നെ കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് ഇന്നലെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ജസ്റ്റിൻ കുമാറിനെ റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്ക് newskerala.net സന്ദർശിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]