മധ്യപ്രദേശിലെ ജബൽപൂരിലുള്ള സെന്റ് അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂളിൽ അക്രമസംഭവങ്ങൾ അരങ്ങേറി. മതപരിവർത്തനം ആരോപിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘം സ്കൂൾ അങ്കണത്തിൽ അതിക്രമിച്ചു കയറുകയായിരുന്നു.
‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ മുഴക്കി സ്കൂൾ കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയ അക്രമികൾ, വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തി. വിദ്യാർഥികൾ ക്ലാസിലിരിക്കുമ്പോഴായിരുന്നു അക്രമികൾ സ്കൂളിലേക്ക് ഇരച്ചുകയറിയത്.
സ്കൂൾ കെട്ടിടത്തിന്റെ നിരവധി ജനൽച്ചില്ലുകൾ സംഘം തകർത്തു. സ്ത്രീകളടക്കമുള്ള പ്രവർത്തകർ അക്രമത്തിൽ പങ്കാളികളായിട്ടുണ്ട്.
സ്കൂൾ അധികൃതർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അക്രമികൾ ഉന്നയിച്ചത്. സ്കൂളിലെ ചില വനിതാ ജീവനക്കാരെ പള്ളിയിലെ ആരാധനകളിൽ പങ്കെടുക്കാനും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാനും മാനേജ്മെന്റ് നിർബന്ധിക്കുന്നുണ്ടെന്ന് ഇവർ പരാതിപ്പെട്ടു.
സംഭവം നടക്കുമ്പോൾ തന്നെ വിവരം പൊലീസിനെ അറിയിച്ചിരുന്നെങ്കിലും, പൊലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന് സ്കൂൾ അധികൃതർ ആരോപിച്ചു. അക്രമത്തെത്തുടർന്ന് സ്കൂൾ പരിസരത്ത് കനത്ത ആശങ്ക നിലനിൽക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

