സ്മാര്‍ട്ട്ഫോണുകള്‍ പതിയെ പവര്‍ബാങ്കുകള്‍ ആയിക്കൊണ്ടിരിക്കുകയാണ്. 6,000 എംഎഎച്ചിന്റെയും 7,000 എംഎഎച്ചിന്റെയും സ്മാര്‍ട്ട്ഫോണുകളുടെ കാലം കഴിയുകയാണ്.
9,000 എംഎഎച്ച് ഫോണുകള്‍ ഇന്ന് സര്വ്വസാധാരണമായിരിരിക്കുന്നു. 10,000 എംഎഎച്ച് സ്മാര്‍ട്ട്ഫോണുകള്‍ ഈയടുത്ത കാലത്ത് വിപണിയിലെത്തുകയും ചെയ്തു.
ഒരുപടി കൂടി കടന്ന് 11,000 എംഎഎച്ച് ബാറ്ററി ഫോണ്‍ പുറത്തിറക്കാനുള്ള പദ്ധതിയിലാണ് ചൈനീസ് ബ്രാന്‍ഡായ ഹോണര്‍ എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 11,000 എംഎഎച്ച് ബാറ്ററി സംഭവിക്കും!
11,000 എംഎഎച്ച് ബാറ്ററി കരുത്തിലുള്ള ഹാന്‍ഡ്സെറ്റ് പുറത്തിറക്കാന്‍ ഹോണര്‍ പരീക്ഷണഘട്ടത്തിലാണ്. ഇത് യാഥാര്‍ഥ്യമായാല്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ പുതിയ റെക്കോര്‍ഡാവും.
നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള ഈ ഫോണ്‍ ഹോണറിന്റെ പവര്‍ സീരീസിലുള്ളതായിരിക്കാനാണ് സാധ്യത. 80 വാട്സ് ചാര്‍ജിംഗ് കരുത്തില്‍ 10,080 എംഎഎച്ച് ബാറ്ററിയുമായി ഈ വര്‍ഷം ഹോണര്‍ പവര്‍ 2 പുറത്തിറങ്ങിയിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ വിന് സീരീസില്‍ 100 വാട്സ് സൂപ്പര്‍-ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 10,000 എംഎഎച്ച് ബാറ്ററി ഫോണ്‍ അവതരിപ്പിച്ച് ഹോണര്‍ ഞെട്ടിച്ചിരുന്നു. ഇതിന് ശേഷം ഫോണ്‍ ബാറ്ററികളുടെ കപ്പാസിറ്റിയും ചാര്‍ജിംഗ് വേഗവും പുതുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഹോണര്‍ കമ്പനി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

