
വഖഫ് ഭേദഗതിക്കെതിരെയുള്ള മുസ്ലിം ലീഗിന്റെ മഹാറാലിക്ക് തുടക്കം; അണിനിരന്ന് പതിനായിരങ്ങൾ
കോഴിക്കോട്∙ വഖഫ് നിയമ ഭേദഗതിക്കെതിരെ പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മുസ്ലിം ലീഗ് നടത്തുന്ന മഹാറാലി ആരംഭിച്ചു. കോഴിക്കോട് കടപ്പുറത്താണ് റാലി നടക്കുന്നത്.
വഖഫ് നിയമ ഭേദഗതിക്കെതിരെ ലീഗ് നടത്തുന്ന ഏറ്റവും വലിയ റാലിയാണിത്. പൗരത്വ നിയമം, ഏക സിവിൽ കോഡ്, പലസ്തീൻ ഐക്യദാർഢ്യം എന്നീ വിഷയങ്ങളിലും സമാനമായ രീതിയിൽ ലീഗ് മഹാറാലി സംഘടിപ്പിച്ചിരുന്നു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.
പഞ്ചാബ് പിസിസി പ്രസിഡന്റും ലോക്സഭാംഗവുമായ അമരീന്ദർ സിങ് രാജാ വാറിങ് മുഖ്യാതിഥിതിയായിരിക്കും. കർണാടക റവന്യു മന്ത്രി കൃഷ്ണ ഭൈര ഗൗഡ, തെലങ്കാന വനിത ശിശു ക്ഷേമ മന്ത്രി ദൻസാരി അനസൂയ സീതാക്ക, മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രഫ.കെ.എം.ഖാദർ മൊയ്തീൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]