
‘ബിജെപി– അണ്ണാഡിഎംകെ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ മാത്രം; വിജയിച്ചാലും സഖ്യസർക്കാരില്ല’
ചെന്നൈ ∙ ബിജെപി– അണ്ണാഡിഎംകെ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ മാത്രമുള്ളതാണെന്ന് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമി. തിരഞ്ഞെടുപ്പിൽ സഖ്യം വിജയിച്ചാലും ബിജെപിയുമായി ചേർന്നു സർക്കാര്‍ രൂപീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ചില അണ്ണാഡിഎംകെ നേതാക്കള്‍ ബിജെപിയുമായുള്ള സഖ്യത്തില്‍ സന്തുഷ്ടരല്ല എന്ന റിപ്പോർട്ടുകൾക്കിടെയാണ് പളനിസ്വാമിയുടെ പരാമർശം.
2019ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി– അണ്ണാഡിഎംകെ സഖ്യത്തിനു മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിരുന്നില്ല.
കൂടാതെ, വഖഫ് ഭേദഗതി നിയമങ്ങൾക്ക് എതിരായ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മുസ്ലിം ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ടു നഷ്ടപ്പെടാനുള്ള സാധ്യതയെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞാഴ്ചയാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒന്നിച്ചു മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്.
എടപ്പാടി കെ.പളനിസാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുടെ നേതൃത്വത്തിലായിരിക്കും മുന്നണിയെന്നും അറിയിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]