തിരുവനന്തപുരം: ജനനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഭരണാധികാരിയായ പിണറായി വിജയന് ഒരു പ്രജ എന്ന നിലയിൽ അർപ്പിച്ച സമ്മാനമാണ് സ്തുതി ഗീതമെന്ന് രചയിതാവ് പൂവത്തൂർ ചിത്രസേനൻ. വ്യക്തിപൂജയായി ഗാനത്തെ കാണരുതെന്നും, എഴുതി വന്നപ്പോൾ അങ്ങനെയായി പോയതാണെന്നും ചിത്രസേനൻ പറയുന്നു.
”പാട്ടെഴുതാൻ എന്നോട് പറഞ്ഞത് സെക്രട്ടറിയേറ്റ് എംപ്ളോയിസ് അസോസിയേഷൻ പ്രസിഡന്റായ പി. ഹണി ആണ്. ജനങ്ങളെ തന്റെ മാറോട് പിടിച്ചണയ്ക്കുന്ന ഭരണാധികാരിക്ക് വേണ്ടി ഗീതം എഴുതുന്നത് കവി എന്ന നിലയിൽ എനിക്ക് ഉചിതമെന്ന് തോന്നി. അതുകൊണ്ടാണ് പാട്ടെഴുതിയത്. ഇത് വ്യക്തിപൂജയല്ല. ഏതൊരു ഭരണാധികാരിയും ജനനന്മയ്ക്ക് വേണ്ടി കാര്യങ്ങൾ ചെയ്യുമ്പോൾ, അദ്ദേഹത്തിന് വേണ്ടി പ്രജയ്ക്ക് അർപ്പിക്കാനുള്ള സമ്മാനമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. വിപ്ളവകരമായിട്ടുള്ള ഒരു കവിത വേണം, എന്നാൽ പിണറായി സഖാവിനെ പ്രകീർത്തിക്കുന്നതായിട്ട് തോന്നാനും പാടില്ല എന്നാണ് വിചാരിച്ചത്. പക്ഷേ എഴുതി വന്നപ്പോൾ അങ്ങനെ ആയിപ്പോയി.”-ചിത്രസേനന്റെ വാക്കുകൾ.
മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന നിരവധി പരാമർശങ്ങളാണ് ഗാനത്തിലുള്ളത്. ചെങ്കൊടിക്ക് കാവലായി എന്ന് തുടങ്ങുന്ന ഗാനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലമായാണ് പ്രതികരണം നടത്തിയത്. ഇത്തരമൊരു ഗാനം അവസരോചിതമാകുമോ എന്ന ചർച്ചകൾക്ക് പിന്നാലെ മുഖ്യമന്ത്രിയ്ക്ക് മുന്നിൽ ‘സ്തുതിഗാനം’ പാടുന്നത് ഒഴിവാക്കാനും ആലോചനകൾ നടന്നു. എന്നാൽ, ഉദ്ഘാടന വേദിയിലേക്ക് ഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി കടന്നുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]