
സല്മാൻ ഖാൻ നായകനായി എത്തിയ ചിത്രമാണ് ടൈഗര്‍ 3. സംവിധാനം നിര്‍വഹിച്ചത് മനീഷ് ശര്‍മയാണ്.
കത്രീന കൈഫ് നായികയുമായിരിക്കുന്നു. മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രത്തിന്റെ കളക്ഷൻ വമ്പൻ റെക്കര്ഡുകളിലേക്ക് എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്.
ടൈഗര്‍ മൂന്നിന് ഓപ്പണിംഗ് വീക്കെൻഡ് കളക്ഷൻ റെക്കോര്‍ഡായിരിക്കും എന്നാണ് ട്രേഡ് അനലിസ്റ്റ് ഹിമേഷ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടൈഗര്‍ 3 ഇന്ത്യയില്‍ മൂന്ന് ദിവസത്തില്‍ നേടാൻ സാധ്യതയുള്ളതിന്റെ കണക്ക് പുറത്തുവിട്ട
ഹിമേഷ് ടൈഗര്‍ എക്കാലത്തെയും ഹിന്ദി ചിത്രങ്ങളില്‍ മൂന്നോ നാലോ സഥാനത്ത് എത്താൻ സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നു. ടൈഗര്‍ 3 ഇന്ത്യയില്‍ 140 കോടി രൂപ നേടുമെന്നാണ് ഹിമേഷ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
റിലീസിന് ടൈഗര്‍ 3 94 കോടി രൂപയാണ് നേടിയത് എന്നാണ് ഔദ്യോഗിക ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്തിരുന്നു. അതിനാല്‍ നിരവധി പേര് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച പരസ്യമായി.
ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്തു. ചിത്രത്തിലെ സ്പോയിലറുകള് ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്മാൻ ഖാൻസാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്കുന്നു എന്നാണ് വ്യക്തമാകുന്നത്.
പഠാന് പിന്നാലെ യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സില് നിന്ന് എത്തിയ ചിത്രം എന്നതായിരുന്നു ടൈഗര്‍ 3ന്റെ പ്രീ റിലീസ് ഹൈപ്പ്. സല്‍മാന്റെ ഏക് ഥാ ടൈഗറായിരുന്നു ആദ്യം സ്പൈ യൂണിവേഴ്സില് നിന്ന് എത്തിയ ചിത്രം.
ടൈഗര്‍ സിന്ദാ ഹെ രണ്ടാം ഭാഗമായി എത്തി. സല്മാൻ പഠാനില്‍ അതിഥിയായുണ്ടായിരുന്നു.
Read More: ഒന്നാമത് നയൻതാരയോ, തൃഷയോ?, സര്‍പ്രൈസോ? താരങ്ങളുടെ പട്ടിക പുറത്ത്, 10 പേരില്‍ ഇവര്‍ മുൻനിരയില്‍ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]