നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ഇഞ്ചിയും ജീരകവും. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ജീരകം, ഇഞ്ചി ചേര്‍ത്ത ചായ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ജീരകം- ഇഞ്ചി ചായ മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും. ജീരകം- ഇഞ്ചി ചായ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട്, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ഗ്യാസ്, മലബന്ധം എന്നിവ മാറാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും ജീരകം, ഇഞ്ചി എന്നിവ ചേര്‍ത്ത ചായ സഹായിക്കും. രോഗ പ്രതിരോധശേഷി കൂട്ടാനും ജീരകം- ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി- ജീരക ചായ കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

