
ഇസ്രായേൽ : ഗാസയിൽ വലിയ കര ആക്രമണത്തിന് തയ്യാറെടുത്ത് ഇസ്രായേൽ സൈന്യം. പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്യാൻ ഫലസ്തീനികളെ ശാസനം നൽകി. ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തിന് മറുപടി നൽകും എന്ന് പ്രതിജ്ഞയെടുത്തു.
ഹമാസിന്റെ നേതൃത്വം ആസ്ഥാനമായ വടക്കൻ ഗാസയിലെ സാധാരണക്കാരോട് പുറത്തിറങ്ങാൻ വൈകരുതെന്ന് ഇസ്രായേൽ സൈനിക വക്താവ് റിച്ചാർഡ് ഹെക്റ്റ് അഭ്യർത്ഥിച്ചു. “ഗസ്സയെ ആകാശം, കടൽ, കര എന്നിവ വഴി ആക്രമിക്കാൻ ഞങ്ങൾ തയ്യാറെടുക്കുകയാണ്,” മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.