തിരുവനന്തപുരം: മൂല്യനിർണയത്തിലെ അപാകതകളെ തുടർന്ന് വിവാദത്തിലായ ആസൂത്രണബോർഡ് പരീക്ഷകളിൽ പുതിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് രണ്ട് പരീക്ഷകളുടെ ചുരുക്കപ്പട്ടികയിൽ മാറ്റങ്ങൾ വരുത്തിയത്.
പുതിയ പട്ടിക പുറത്തുവരുമ്പോൾ, ഇതിനകം സർവീസിൽ പ്രവേശിച്ച ഉദ്യോഗാർത്ഥികൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ചീഫ് പ്ലാനിങ് കോഓർഡിനേഷൻ തസ്തികകളിലേക്കുള്ള പരീക്ഷകളുടെ ചുരുക്കപ്പട്ടികകളാണ് നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുതുക്കിയ പട്ടികപ്രകാരം കട്ട് ഓഫ് മാർക്ക് 27 മാർക്കിൽ നിന്ന് 38 മാർക്കായി ഉയർത്തിയിട്ടുണ്ട്. പുതുതായി പ്രസിദ്ധീകരിച്ച ഓരോ ചുരുക്കപ്പട്ടികയിലും 10 പേർ വീതമാണ് ഉൾപ്പെട്ടിട്ടുള്ളത്.
പുതുതായി പട്ടികയിൽ ഇടംനേടിയ ഉദ്യോഗാർത്ഥികൾക്കായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) അഭിമുഖം നടത്തും. 25 മാർക്കിനാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

