തലമുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു വിറ്റാമിന്‍ ആണ് ബി7 അഥവാ ബയോട്ടിൻ. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട
ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ബയോട്ടിൻ ധാരാളം അടങ്ങിയ മുട്ട
ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും. ബയോട്ടിനും ബീറ്റാ കരോട്ടിനും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
വിറ്റാമിന്‍ എ, സി, ഫോളേറ്റ് അടങ്ങിയ ചീരയും തലമുടി വളരാന്‍ സഹായിക്കും. ബയോട്ടിന്‍ അടങ്ങിയ മഷ്റൂം കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
പ്രോട്ടീന്‍, നാരുകള്‍, ബയോട്ടിന്‍ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. അവക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇവ ആരോഗ്യമുള്ള തലമുടിക്ക് ഗുണം ചെയ്യും. ബദാം, വാള്‍നട്സ്, സൂര്യകാന്തി വിത്തുകള്‍, ഫ്ലക്സ് സീഡുകള്‍ തുടങ്ങിയവയിലൊക്കെ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.
അതിനാല്‍ ഇവ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

