
കൊല്ലം: വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കം അഞ്ചൽ ഇടമുളയ്ക്കലിൽ കൂട്ടത്തല്ലിൽ കലാശിച്ചു. നാല് പേര്‍ക്ക് സംഘര്‍ഷത്തിൽ പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തുമ്പിക്കുന്ന് സ്വദേശി ഷാനവാസും, സുഹൃത്ത് റിയാസും അഞ്ചൽ താഴമേൽ സ്വദേശി അഷ്കറും സുഹൃത്ത് അനിയും തമ്മിലായിരുന്നു കൂട്ടത്തല്ല് . വീട് നിർമാണം നടക്കുന്നയിടത്തേക്ക് വെള്ളം കൊണ്ടുവന്ന വാഹനം മറ്റ് വാഹനങ്ങൾക്ക് പോകാനാകാത്ത വിധം റോഡരികിൽ നിർത്തിയിട്ടത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം.
വെള്ളം കൊണ്ടുവന്ന പിക്കപ്പിൻ്റെ ഡ്രൈവറായ അഷ്കറും ബൈക്കിൽ വരികയായിരുന്ന ഷാനവാസും തമ്മിലുണ്ടായ വാക്കേറ്റം മർദ്ദനമായി. തടയാൻ എത്തിയ പനച്ചവിള സ്വദേശി അനിയെ തടിക്കഷണം കൊണ്ട് അടിച്ചു വീഴ്ത്തി. റിയാസിന്റെ തലയ്ക്കടിച്ചു. ആഴത്തിൽ മുറിവേറ്റു. ഷാനവാസിനേയും സുഹൃത്ത് റിയാസിനേയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിക് ടോകിൽ വീഡിയോ ഇട്ടതിന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഷാനവാസ് പൊലീസിൽ പരാതി നൽകി. പരിക്കേറ്റ മറ്റുള്ളവരുടേയും മൊഴിയെടുത്ത ശേഷം കേസെടുക്കാനാണ് അഞ്ചൽ പൊലീസിൻ്റെ തീരുമാനം
Last Updated May 14, 2024, 5:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]