
പീക്ക് ലെവലിൽ നിൽക്കുന്ന മലയാള സിനിമയ്ക്ക് കൂടുതൽ ആവേശം നൽകിയ റിലീസുകളാണ് നാല് ദിവസം മുൻപ് നടന്നത്. ആവേശം, വർഷങ്ങൾക്കു ശേഷം തുടങ്ങിയ സിനിമകൾക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒപ്പം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. കൂടാതെ ആടുജീവിതം, ജയ് ഗണേഷ്, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളും തിയറ്ററിൽ കസറുകയാണ്. ഈ അവസരത്തിൽ വിഷു റിലീസായി എത്തിയ സിനിമകൾ നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
വിഷുദിനമായ ഇന്നലത്തെ മാത്രം ലഭിച്ച കേരള കളക്ഷൻ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യദിനം മുതൽ കളക്ഷനിൽ മുന്നിൽ നിൽക്കുന്ന ആവേശം ആണ് വിഷുദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത്. ഫഹദ് ഫാസിൽ നായകനായ ചിത്രം 3.9 കോടിയിലേറെയാണ് ഇന്നലെ കളക്ട് ചെയ്തിരിക്കുന്നത്. രണ്ടാമത് വർഷങ്ങൾക്കു ശേഷം ആണ്. വിനീത് ശ്രീനിവസാന്റെ ഈ മൾട്ടി സ്റ്റാർ ചിത്രം 3.4 കോടിയിലേറെയാണ് നേടിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തൊട്ടുപിന്നാലെ ഉള്ളത്, അതായത് മൂന്നാം സ്ഥാനത്ത് ഉള്ളത് ആടുജീവിതം ആണ്. നാളുകൾക്ക് മുൻപ് റിലീസ് ചെയ്ത ആടുജീവിതം 2.25 കോടിയിലേറെയാണ് വിഷുദിനം നേടിയിരിക്കുന്നത്. ശക്തരായ എതിരാളികൾ വന്നിട്ടും കട്ടയ്ക്ക് നിൽക്കുന്ന ആടുജീവിതത്തിന് പ്രശംസ ഏറെയാണ്. നാലാം സ്ഥാനത്ത് ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേഷ് ആണ്. 60 ലക്ഷം ആണ് ഇന്നലെ ചിത്രം നേടിയിരിക്കുന്നത്.
ആകെ മൊത്തം വിഷുദിനത്തിലെ മോളിവുഡ് കളക്ഷൻ 10.5 കോടിയാണ്(നാല് ചിത്രങ്ങൾ). ലിയോയ്ക്ക് ശേഷം കേരളത്തിലെ ബോക്സ് ഓഫീസിൽ മികച്ച ദിനം ലഭിച്ചത് 2024 ഏപ്രിൽ 14ന് ആണെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നുണ്ട്. ലിയോ റിലീസിന് 12 കോടി ആയിരുന്നു കേരളത്തിലെ കളക്ഷൻ. അതേസമയം, ആവേശം ഇന്നോ നാളയോ ആയിട്ട് 50കോടി ക്ലബ്ബിൽ എത്തുമെന്നാണ് വിലയിരുത്തൽ. പിന്നാലെ വർഷങ്ങൾക്കു ശേഷവും എത്തുമെന്നും ട്രാക്കർന്മാർ പറയുന്നു.
Last Updated Apr 15, 2024, 1:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]