ദില്ലി: മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്യും എന്ന ഭീഷണിയോടെ ടെലികോം റെഗുലേറ്ററി അതോററ്റി ഓഫ് ഇന്ത്യയില്‍ (ട്രായ്) നിന്നെന്ന പേരില്‍ പലര്‍ക്കും ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നുണ്ട്. ഈ കോള്‍ പലരെയും ആശയക്കുഴപ്പത്തിലാക്കിയ സാഹചര്യത്തില്‍ ഫോണ്‍വിളിയുടെ വസ്തുത എന്താണ് എന്ന് നോക്കാം. പ്രചാരണം ട്രായ്യില്‍ നിന്നെന്ന പേരില്‍ ഓഡിയോ കോളാണ് നിരവധിയാളുകളുടെ മൊബൈല്‍ ഫോണിലേക്ക് വരുന്നത്.
അബ്നോര്‍മല്‍ ഫോണ്‍ ബിഹേവ്യര്‍ കാരണം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉടനടി ബ്ലോക്ക് ചെയ്യും എന്നാണ് ഫോണ്‍ വിളിക്കുന്നയാള്‍ പറയുന്നത്. കേരളത്തിലുള്ളവര്‍ക്ക് അടക്കം ഈ കോള്‍ ലഭിക്കുന്നുണ്ട്. വസ്തുത ഈ കോള്‍ ടെലികോം റെഗുലേറ്ററി അതോററ്റിയില്‍ നിന്നുള്ളതല്ല എന്നതാണ് യാഥാര്‍ഥ്യം.
നമ്പര്‍ വിച്ഛേദിക്കുമെന്ന് പറഞ്ഞ് ട്രായ് ആര്‍ക്കും മെസേജ് അയക്കുകയോ കോള്‍ വിളിക്കുകയോ ചെയ്യില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണ്. क्या आपको भी भारतीय दूरसंचार विनियामक प्राधिकरण की ओर से कॉल करके यह दावा किया जा रहा है कि फ़ोन के असामान्य व्यवहार के कारण आपका मोबाइल नंबर जल्द ही ब्लॉक कर दिया जाएगा ?#PIBFactCheck ▶️@TRAI के द्वारा ग्राहकों को नंबर डिस्कनेक्ट
करने से संबंधित कॉल या मैसेज नहीं भेजा जाता है pic.twitter.com/sTUEz1cajO
— PIB Fact Check (@PIBFactCheck) November 13, 2024
Read more: ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സര്‍ക്കാരില്‍ നിന്ന് 5000 രൂപ ലഭിക്കുമെന്ന് പോസ്റ്റര്‍; സത്യാവസ്ഥ എന്ത്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

