അമരൻ എന്ന സിനിമ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. ശിവകാര്ത്തികേയൻ അമരൻ സിനിമയുടെ വിജയത്തിളക്കത്തിലുമാണ്.
അത്യധികം ആവേശത്തോടെയാണ് ആര്‍മി യൂണിഫോം താരം ധരിച്ചത്. ഇപ്പോള്‍ രസകരമായ ഒരു വീഡിയോയാണ് താരത്തിന്റേതായി ശ്രദ്ധയാകര്‍ഷിക്കുന്നത്.
മേജര്‍ മുകുന്ദ് വരദരാജായിട്ടാണ് ശിവകാര്ത്തികേയൻ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഭാര്യ ആര്‍തിയെ അമ്പരപ്പിക്കുന്ന ഒരു വീഡിയോയാണ് ശിവകാര്‍ത്തികേയന്റേതായി പ്രചരിക്കുന്നത്.
ആര്‍തി അടുക്കളയില്‍ എന്തോ ജോലിയിലാണ്. അപ്പോള്‍ ശിവകാര്ത്തികേയൻ ആര്‍മി യൂണിഫോമില്‍ തന്റെ ഭാര്യ ആര്‍തിയെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിക്കുന്നതാണ് വീഡിയോയില്‍ കാണാനാകുന്നത്.
Major Sivakarthikeyan 😍❤️#Amaran pic.twitter.com/by9gVIlcIz — FafduMani (@_FafDuMani_) November 13, 2024 മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തിയപ്പോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലായിരുന്നു തമിഴ് താരം ശിവകാര്ത്തികേയൻ. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറഞ്ഞിരുന്ന ശിവകാര്ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നുന്നു.
കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു.
വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട
ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു.
യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു.
മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്മിക്കാര് അഭിനന്ദിച്ചു എന്നും പറഞ്ഞിരുന്നു ശിവകാര്ത്തികേയൻ. നിലവില്‍ തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമായ ശിവകാര്‍ത്തികേയന്റെ അച്ഛൻ പൊലീസ് ഓഫീസറാണ്.
സംവിധാനം രാജ്കുമാര് പെരിയസ്വാമി നിര്‍വഹിച്ചിരിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ശിവകാര്ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്.
കശ്മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്. Read More: എങ്ങനെയുണ്ട് സൂര്യയുടെ കങ്കുവ?, ഞെട്ടിച്ചോ?, ആദ്യ പ്രതികരണങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

