
ബംഗളൂരു പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന നഗരമാണ്. ദിവസമെന്നോണം കൂടിവരുന്ന ജനപ്പെരുപ്പം തന്നെയാണ് അതിന് പ്രധാന കാരണം. നഗരത്തിൽ പലർക്കും വാടകവീടുകൾ കിട്ടാനില്ല, അതുപോലെ എവിടെയെങ്കിലും പോകണമെങ്കിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ പെട്ടു കിടക്കണം എന്നതൊക്കെ അതിൽ പെടുന്നു. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ മറ്റൊരു ചിത്രമാണ് വൈറലാകുന്നതും ആളുകളിൽ ചിരി പടർത്തുന്നതും.
ThirdEye എന്ന യൂസറാണ് പ്രസ്തുത ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. നമുക്കറിയാം, അവനവന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഹെൽമെറ്റ് വയ്ക്കാൻ ആവശ്യപ്പെടുന്നത് എങ്കിലും ചിലർ പൊലീസിനെ പറ്റിക്കാനും മറ്റ് ചിലർ മറ്റ് ചില കാരണങ്ങൾ കൊണ്ടും ഒക്കെയാണ് ഹെൽമെറ്റ് വയ്ക്കുന്നത്. എന്നാൽ, ഈ ചിത്രത്തിലുള്ള യുവാവ് തലയിൽ ഹെൽമറ്റേ വച്ചിട്ടില്ല. എന്നാൽ, തലയിൽ മറ്റൊരു സാധനം വച്ചിട്ടുണ്ട്. അതൊരു പേപ്പർ ബാഗാണ്. ‘ഹെൽമെറ്റ്, എന്താണത്’ എന്ന് ചിത്രത്തിന്റെ കാപ്ഷനിൽ എഴുതിയിട്ടുണ്ട്.
ചിത്രത്തിൽ കറുപ്പ് ടീഷർട്ട് ധരിച്ച് ബൈക്കിന്റെ പിന്നിലായി ഇരിക്കുന്ന ഒരു യുവാവ് തന്റെ തലയിൽ ഹെൽമെറ്റിന് പകരം പേപ്പറിന്റെ ഒരു ബാഗ് ധരിച്ചിരിക്കുന്നതാണ് കാണാൻ സാധിക്കുക. പൊലീസിനെ പറ്റിക്കാനാണോ അതോ കാലാവസ്ഥയിൽ നിന്നും രക്ഷ നേടാനാണോ യുവാവ് ഇത് ചെയ്തിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. എന്നാൽ, ഇതിന്റെ ഉത്തരം തരാൻ യുവാവിന് മാത്രമേ സാധിക്കൂ എന്നതാണ് സത്യം.
വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഈ ചിത്രം ഏറ്റെടുത്തത്. ഒരാൾ പറഞ്ഞത് ‘എന്തായാലും ഇത് ടിൻ ഫോയിൽ ഹാറ്റിനേക്കാൾ കൊള്ളാം’ എന്നായിരുന്നു. ‘തല കസ്റ്റമർക്ക് നൽകാൻ പാഴ്സൽ ചെയ്തതാണോ’ എന്നാണ് മറ്റൊരാൾ ചോദിച്ചത്.
Last Updated Nov 13, 2023, 10:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]