ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈമിന്റെ(ദ ഗോട്ട്) വിജയം ആഘോഷിച്ച് ദളപതി വിജയ്. ചിത്രത്തിന്റെ നിർമാതാവ് അർച്ചന കൽപതിക്കൊപ്പം കേക്കുമുറിച്ചാണ് വിജയ് വിജയം ആഘോഷിച്ചത്.
ഇതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. തമിഴ് നാട്ടിൽ നിന്നുമാത്രം 100 കോടിയുടെ കളക്ഷൻ ഗോട്ട് നേടിയിരുന്നു.
ഇതിനോട് അനുബന്ധിച്ച് ആയിരുന്നു വിജയാഘോഷം. സെപ്റ്റംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രമാണ് ഗോട്ട്. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ റിലീസ് ചെയ്ത ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു.
വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം 455 കോടി ഇരുവരെ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. 13 കോടിയോളമാണ് ചിത്രത്തിന്റെ കേരള കളക്ഷൻ.
വിദേശത്ത് 158 കോടിയാണ് ആകെ നേടിയതെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ നിര്‍മ്മാതാക്കളും വിതരണക്കാരുമായ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്.
നേരത്തെ ലിയോ, ജയിലര്‍ അടക്കം കേരളത്തില്‍ വന്‍ വിജയം നേടിയ പല മറുഭാഷാ ചിത്രങ്ങളും വിതരണത്തിനെത്തിച്ചത് ഗോകുലം ആയിരുന്നു. എജിഎസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്ന് ആയിരുന്നു നിർമാണം. Celebrating #TheGreatestOfAllTime moment with @actorvijay na❤️❤️❤️ @archanakalpathi for achieving #100CRORESSHAREINTAMILNADU @vp_offl @Jagadishbliss bro thanks @Ags_production @agscinemas @aishkalpathi pic.twitter.com/JdaTdxpvCq — raahul (@mynameisraahul) October 12, 2024 ‘എആര്‍എം’ വ്യാജ പതിപ്പ് പകർത്തിയവരെ പിടികൂടി; കേരള പൊലീസിനെ അഭിനന്ദിച്ച് ലിസ്റ്റിൻ സ്റ്റീഫൻ യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
മീനാക്ഷി ചൗധരി നായികയായി എത്തുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങി വൻതാര നിര അണിനിരന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

