സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കേരള സ്റ്റേറ്റ് इलेक्ट्रिसिटी ബോർഡ് (KSEB) അറിയിച്ചു. വൈകുന്നേരം 6.15 മണിക്കും രാത്രി 12.45 മണിക്കും ഇടയിലുള്ള സമയത്തായിരിക്കും നിശ്ചിത സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുക.
മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 1100 മെഗാവാട്ട് വരെ വൈദ്യുതിയുടെ ഉപയോഗം കേരളത്തിൽ വർധിച്ചിട്ടുണ്ട്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവിനാണ് സാധ്യതയുള്ളതെന്ന് കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്താകമാനം വൈദ്യുതിയുടെ ആവശ്യകത വൻതോതിൽ ഉയർന്നിട്ടുള്ളതിനാൽ പവർ എക്സ്ചേഞ്ചുകൾ വഴി ലഭ്യമാകുന്ന വൈദ്യുതിയുടെ അളവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കൂടാതെ, ദേശീയതലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ മുൻപ് അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കപ്പെടാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇതിനുപുറമെ, മധ്യപ്രദേശിൽ നിന്നും ലഭിച്ചുകൊണ്ടിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമല്ലാത്തതും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

