
ട്രിപ്പോളി: ലിബിയയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 5,300 കവിഞ്ഞു. പതിനായിരത്തിലധികം പേരെ കാണാതാവുകയും ചെയ്തതായി കിഴക്കൻ ലിബിയയിലെ അധികൃതർ അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആയിരത്തിലധികം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഒരു ഉദ്യോഗസ്ഥൻ സിബിഎസ് ന്യൂസിനോട് പറഞ്ഞു.
മെഡിറ്ററേനിയൻ കൊടുങ്കാറ്റ് ഡാനിയലിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഡെർന നഗരത്തിൽ മാത്രം മരിച്ചവരുടെ എണ്ണം 5,300 കടന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. വരും ദിവസങ്ങളിൽ മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ലിബിയ, ഇന്റർ നാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റി (ഐഎഫ്ആർസി) പ്രതിനിധി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]