രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് കടക്കവെ, 2047-ഓടെ ഒരു ‘വികസിത ഭാരതം’ കെട്ടിപ്പടുക്കുന്നതിലേക്കുള്ള സുപ്രധാന പാതയിലാണ് നാം മുന്നേറുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ഒരു ആധുനിക രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ നിരന്തരമായ പുരോഗതി കൈവരിക്കുമ്പോൾ, വികസനത്തിന്റെ യഥാർത്ഥ നേട്ടങ്ങൾ സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും എത്തിച്ചേരേണ്ടതുണ്ട്. രാജ്യത്ത് ആർക്ക് നേരെയും നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും രാഷ്ട്രപതി തന്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞു.
രാഷ്ട്രനിര്‍മാണ പ്രക്രിയയിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും സജീവമായി പങ്കാളികളാകണമെന്ന് അവർ ആഹ്വാനം ചെയ്തു. സുരക്ഷാ രംഗത്തെ എടുത്തുപറയേണ്ട
നേട്ടങ്ങളെക്കുറിച്ച് പരാമർശിച്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഇന്ത്യയെ നക്സൽ വിമുക്തമാക്കാൻ സാധിച്ചത് രാജ്യത്തിന്റെ ചരിത്രത്തിലെ വലിയൊരു ദേശീയ നേട്ടമാണെന്ന് വിശേഷിപ്പിച്ചു. ദശാബ്ദങ്ങളോളം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയൊരു വെല്ലുവിളിയായി നിലകൊണ്ടിരുന്ന നക്സലിസത്തെ തുടച്ചുനീക്കാൻ സാധിച്ചത് വലിയൊരു മുന്നേറ്റമാണെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

