കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത വേദി ബിജെപി പ്രവര്‍ത്തകര്‍ ശുദ്ധികലശം നടത്തിയ സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് പരാതി സമര്‍പ്പിച്ചു. ലോക്സഭാംഗം കെ സുധാകരന് ആണ് ദേശീയ പട്ടികജാതി കമ്മീഷനും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുന്നത്.
എസ്സി/എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കുറ്റക്കാരായവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാലെയായിരുന്നു വിവാദമായ സംഭവം അരങ്ങേറിയത്.
താൻ ദളിത് വിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ താന്‍ പങ്കെടുത്ത വേദി ജലം തളിച്ച് ശുദ്ധീകരിച്ചതെന്നും, ഇത് തനിക്ക് കനത്ത മാനസിക അപമാനമുണ്ടാക്കിയെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്നലെ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.
ഈ വിഷയത്തിലാണ് ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കൂടിയായ കെ സുധാകരന് കേന്ദ്രതലത്തില്‍ നിയമനടപടികള്‍ക്കായി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

