കുട്ടികളിലെ ശാരീരിക-മാനസിക വൈകല്യങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി തികച്ചും സൗജന്യമായി ചികിത്സയും തെറപ്പിയും നൽകി അവരെ സാധാരണ സ്കൂൾ വിദ്യാഭ്യാസത്തിന് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മലബാർ-തണൽ ഏർളി ഇന്റർവെൻഷൻ സെന്റർ തൊടുപുഴയിലെ കോലാനിയിൽ പ്രവർത്തനമാരംഭിച്ചു. മലബാർ ഗ്രൂപ്പിന്റെയും തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഡോക്ടർമാരുടെയും പ്രഗത്ഭരായ മറ്റ് മെഡിക്കൽ വിദഗ്ധരുടെയും സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. ഇന്ററാക്ടീവ് സെൻസറിങ് ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കുട്ടികൾക്ക് ചികിത്സ നൽകുന്നത്.
കോലാനിയിൽ സജ്ജീകരിച്ച ഏർളി ഇന്റർവെൻഷൻ സെന്ററിന്റെയും ദയ-തണൽ ഡയാലിസിസ് സെന്ററിന്റെയും ഔദ്യോഗിക ഉദ്ഘാടനം മന്ത്രി കെ.മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ റോയ് കെ.
പൗലോസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, പി.ജെ. ജോസഫ്, തൊടുപുഴ നഗരസഭ വൈസ് ചെയർമാൻ കെ.
ദീപക്, മലബാർ ഗോൾഡ് & ഡയമണ്ട്സ് റീട്ടെയ്ൽ ഓപ്പറേഷൻസ് ഹെഡ് (കേരള) ആർ. അബ്ദുൽ ജലീൽ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
മലബാർ ഗ്രൂപ്പിന്റെ സിഎസ്ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) പദ്ധതിയുടെ ഭാഗമായി അർഹരായ ഭവനരഹിതർക്കുള്ള സഹായധന വിതരണവും ചടങ്ങിൽ വെച്ച് നടന്നു. നടപ്പ് വർഷം സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ആകെ 12 ഏർളി ഇന്റർവെൻഷൻ സെന്ററുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
ഇതിൽ ആദ്യത്തേതാണ് ഇപ്പോൾ കോലാനിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇതിനുപുറമേ, മറ്റ് 9 സെന്ററുകൾ കൂടി ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

