ബെംഗളൂരുവിൽ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. റോഡിന്റെ മോശം അവസ്ഥയ്ക്കെതിരെ നേരത്തെയും നിരവധി തവണ ഇവിടെ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
യുവതിയുടെ ദാരുണ മരണത്തിന് പിന്നാലെ ഇലക്ട്രോണിക് സിറ്റി മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തിൽ മെഴുകുതിരി റാലി സംഘടിപ്പിച്ചു. വർഷങ്ങളായി തകർന്നു കിടക്കുന്ന ഇലക്ട്രോണിക് സിറ്റി ഫേസ് രണ്ട് ലെ ആനന്ദ് നഗർ റോഡുകളിൽ കാൽനടയാത്ര പോലും അസാധ്യമായി മാറിയതോടെയാണ് റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയിൽ ഈ പ്രതിഷേധ റാലി നടന്നത്.
കഴിഞ്ഞ ദിവസമാണ് ആനന്ദ് നഗറിലെ റോഡിലുണ്ടായ സ്കൂട്ടർ അപകടത്തിൽ കോഴിക്കോട് ബാലുശേരി സ്വദേശിനി മേധ പൃഥിരാജ് (30) മരണപ്പെട്ടത്. റോഡിലെ കുഴിയിൽ വീണ് സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ മേധയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫിസിലെ ജീവനക്കാരിയായ മേധ, സഹപ്രവർത്തകയ്ക്കൊപ്പം സ്കൂട്ടറിൽ ജോലിസ്ഥലത്തേക്ക് പോകുന്ന വേളയിലാണ് ഈ ദാരുണ അപകടം സംഭവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

