അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അഭിമാനകരമായ ദൗത്യത്തിൽ മലയാളിയുടെ സാന്നിധ്യവും. അനിൽ മേനോൻ ഉൾപ്പെടുന്ന സംഘം ബഹിരാകാശ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും യുക്രൈൻ സ്വദേശിയായ എലിസബത്ത് സമോയിലെങ്കോയുടെയും മകനാണ് ഇദ്ദേഹം. മെക്കാനിക്കൽ എഞ്ചിനീയർ, ഡോക്ടർ, യുഎസ് സ്പേസ് ഫോഴ്സിലെ പൈലറ്റ് എന്നീ നിലകളിൽ ഇതിനകം മികവ് തെളിയിച്ച വ്യക്തിത്വമാണ് അനിൽ മേനോൻ.
ബഹിരാകാശയാത്രികർ നേരിടുന്ന മെഡിക്കൽ വെല്ലുവിളികളെക്കുറിച്ചുള്ള നിർണായക ഗവേഷണങ്ങൾക്ക് ഈ യാത്ര വഴിയൊരുക്കും. സൊയൂസ് എം എസ് 29 ബഹിരാകാശ പേടകത്തിലാണ് അനിൽ മേനോൻ യാത്ര തിരിക്കുന്നത്.
കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 8.17-നാണ് പേടകം കുതിച്ചുയരുക.
പ്യോട്ടർ ഡുബ്രോവ്, അന്ന കികി എന്നിവരാണ് ദൗത്യത്തിലെ മറ്റ് യാത്രികർ. ഏകദേശം എട്ടുമാസം നീണ്ടുനിൽക്കുന്ന ഈ ദൗത്യം അടുത്ത വർഷം ഏപ്രിലിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദൗത്യത്തിന് തയ്യാറെടുക്കുന്ന വേളയിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അനിൽ മേനോൻ പ്രതികരണം രേഖപ്പെടുത്തി. “വലിയ ആവേശത്തിലാണെന്നും നാസയ്ക്കും കുടുബത്തിനും സുഹൃത്തുക്കൾക്കും നന്ദിയെന്നും” അദ്ദേഹം കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

