ബസിൽ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
കോഴിക്കോട് ∙ നഗരത്തിൽ സ്കൂൾ വിദ്യാർഥിനിക്കു നേരെ ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ ഇതരസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
സ്കൂളിൽ പോകാൻ പെൺകുട്ടി ബസിൽ കയറുന്നതിനിടെയാണ് ബിഹാർ സ്വദേശിയായ വാജിർ അൻസാരി എന്നയാൾ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്.
Also Read
മാനാഞ്ചിറ ഭാഗത്തേക്ക് പോകുന്നതിനായി പാലാഴിയിൽനിന്ന് ബസിൽ കയറിയ പെൺകുട്ടിക്കു പിന്നാലെ ഇയാളും ബസിൽ കയറുകയായിരുന്നു. വനിതാ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള കേസെടുത്തു.
കഴിഞ്ഞ ഡിസംബർ മുതൽ ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്തിരുന്നുവെന്നും ഇതു സംബന്ധിച്ച പരാതി ലഭിച്ചതായും പൊലീസ് പറഞ്ഞു.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

