മലമ്പുഴ അകമലവാരത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ കൊല്ലങ്കുന്ന് വെള്ളെഴുത്താൻപൊറ്റ ഉന്നതിയിലായിരുന്നു സംഭവം.
ഉന്നതിയിലെ ശങ്കരന്റെ മകൻ ചന്ദ്രൻ (56) ആണ് മരിച്ചത്. മലമ്പുഴ താലൂക്ക് ആശുപത്രിയിലെ അറ്റൻഡർ ആയിരുന്നു ഇദ്ദേഹം.
അന്തരീക്ഷത്തിലെ ചൂട് വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീടിനു പുറത്താണ് ചന്ദ്രൻ ഉറങ്ങിയിരുന്നത്. സംഭവസമയത്ത് സഹോദരി മീനാക്ഷിയും അവരുടെ ഭർത്താവ് മാധവനും ചന്ദ്രനൊപ്പം പുറത്തുണ്ടായിരുന്നു.
ഉറങ്ങിക്കിടക്കുകയായിരുന്ന ചന്ദ്രനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

