‘കരേഗുട്ട കുന്നുകളിൽ 31 മാവോയിസ്റ്റുകളെ വധിച്ചു; ചുവന്ന ഭീകരത ഭരിച്ചിരുന്ന കുന്നുകളിൽ ഇപ്പോൾ ത്രിവർണ പതാക പാറുന്നു’
ന്യൂഡൽഹി∙ ഛത്തീസ്ഗഢ്–തെലങ്കാന അതിർത്തിയിലെ കരേഗുട്ട
കുന്നുകളിൽവച്ച് 31 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിൽ ഇന്ത്യയ്ക്കു ചരിത്രപരമായ നേട്ടം കൈവരിക്കാനായി.
ഒരിക്കൽ ചുവന്ന ഭീകരത ഭരിച്ചിരുന്ന കുന്നുകളിൽ ഇപ്പോൾ അഭിമാനപൂർവം ത്രിവർണ പതാക പാറുകയാണെന്നും അദ്ദേഹം പറഞ്ഞു. 2026 മാർച്ചോടെ രാജ്യത്തുനിന്ന് മാവോയിസം തുടച്ചുനീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read
സിആർപിഎഫ്, പ്രത്യേക ദൗത്യ സംഘം, ഡിസ്ട്രിക്ട് റിസർവ് ഗാർഡ് എന്നിവരുടെ സേവനങ്ങളെയും മന്ത്രി ശ്ലാഘിച്ചു. 21 ദിവസം കൊണ്ടാണ് 31 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചതെന്നും അതേസമയം, സേനയിൽ ഒരാൾക്കുപോലും പരുക്കേറ്റിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
Also Read
‘ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്’ എന്നു പേരിട്ട ദൗത്യത്തിൽ ആകെ 1.72 കോടി രൂപ തലയ്ക്കു വിലയിട്ടിരുന്ന മാവോവാദികളെയാണ് വധിച്ചത്.
ഇവരെ ഇല്ലാതാക്കി കരേഗുട്ട കുന്നുകൾ തിരിച്ചുപിടിച്ചത് മാവോയിസത്തിന്റെ അവസാനത്തിലേക്കുള്ള തുടക്കമാണെന്ന് സിആർപിഎഫ് മേധാവി ചീഫ് ജനറൽ ജി.പി.സിങ് പറഞ്ഞിരുന്നു.
ഇന്ത്യയിലെ മാവോയിസ്റ്റ് ഗ്രൂപ്പുകളുെട ശക്തികേന്ദ്രമായിരുന്നു കരേഗുട്ട
കുന്നുകൾ. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി ബറ്റാലിയൻ 1, ദണ്ഡകാരണ്യ സ്പെഷൽ സോണൽ കമ്മിറ്റി, ടിഎസ്സി, സിആർസി തുടങ്ങിയ മാവോവാദി ഗ്രൂപ്പുകളുടെ ആസ്ഥാനമായിരുന്നു ഇവിടം.
പ്രവർത്തകർക്കു പരിശീലനം നൽകുന്നതു മുതൽ മാവോയിസ്റ്റുകൾ ആയുധം സൂക്ഷിക്കുന്നതുവരെ കരേഗുട്ട കുന്നുകളിലായിരുന്നു.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

