
വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉള്‍പ്പെടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. അതിനാല്‍ ഈ സമയത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തുന്നത് ഏറെ പ്രധാനമാണ്. ചൂടിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. നിർജ്ജലീകരണം ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങളും ഉണ്ട്. അത്തരത്തില്‍ വേനൽക്കാലത്ത് നിങ്ങൾ നിർബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
ഉപ്പിട്ട സ്നാക്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന അളവില്‍ ഉപ്പ് അടങ്ങിയ ചിപ്സ് പോലെയുള്ള ഭക്ഷണങ്ങള്‍ നിർജ്ജലീകരണത്തിന് കാരണമാകും. കാരണം ഉപ്പ് ശരീരത്തില്‍ നിന്നും ജലാംഷം നഷ്ടപ്പെടുത്തും. അതിനാല്‍ വേനല്‍ക്കാലത്ത് ഇത്തരം ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക.
രണ്ട്…
എരിവുള്ള ഭക്ഷണങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിയര്‍പ്പ് വര്‍ധിപ്പിക്കുകയും വലിയ അളവില്‍ ദ്രാവകം നഷ്ടപ്പെടുകയും നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും.
മൂന്ന്…
സംസ്കരിച്ച മാംസം ആണ് അടുത്തതായി ഒഴിവാക്കേണ്ടത്. സംസ്കരിച്ച മാംസങ്ങളില്‍ സോഡിയം കൂടുതലാണ്. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
നാല്…
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പഞ്ചസാര കൂടുതലുള്ള മിഠായികള്‍, പേസ്ട്രികള്‍ തുടങ്ങിയവയും നിര്‍ജ്ജലീകരണത്തിന് കാരണമാകും.
അഞ്ച്…
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍ ഉപ്പും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകും.
ആറ്…
കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാപ്പി, ചില സോഡകള്‍ തുടങ്ങിയ പാനീയങ്ങളില്‍ കഫൈന്‍ അടങ്ങിയിട്ടുണ്ട്. ഇതും നിര്‍ജ്ജലീകരണത്തിന് കാരണമാകും.
ഏഴ്…
മദ്യം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മദ്യപിക്കുന്നതും നിര്‍ജ്ജലീകരണത്തിന് കാരണമാകും. മദ്യപാനം ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതല്ല.
Last Updated Apr 14, 2024, 9:26 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]