
.news-body p a {width: auto;float: none;}
ലഖ്നൗ: മകളെ കൊല്ലാൻ ഗുണ്ടയ്ക്ക് പണം നൽകി അമ്മ. എന്നാൽ കൊല്ലേണ്ടത് തന്റെ കാമുകിയെയാണെന്ന് തിരിച്ചറിഞ്ഞതോടെ ക്വട്ടേഷൻ ഏൽപ്പിച്ച സ്ത്രീയെ സുഭാഷ് സിംഗ് (38) എന്ന യുവാവ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഉത്തർപ്രദേശിലെ ജസ്രത്പുർ സ്വദേശിയായ അൽകാ ദേവിയാണ് (35) കൊല്ലപ്പെട്ടത്.
കൊല്ലാൻ ഏൽപ്പിച്ചയാൾ മകളുടെ കാമുകനാണെന്ന് അൽകാ ദേവി തിരിച്ചറിഞ്ഞിരുന്നില്ല. ഒക്ടോബർ ആറിന് ഇറ്റാവയ്ക്ക് സമീപത്തായാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
കുറച്ച് മാസങ്ങൾക്ക് മുൻപ് സ്ത്രീയുടെ പതിനാറുകാരിയായ മകൾ ഗ്രാമവാസിയായ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിനുപിന്നാലെ ഫറൂഖാബാദിലെ അമ്മയുടെ വീട്ടിലേക്ക് മകളെ അയച്ചതോടെയാണ് പെൺകുട്ടി സുഭാഷുമായി അടുപ്പത്തിലായത്. രാത്രി സമയങ്ങളിലുളള മകളുടെ ഫോൺ സംസാരങ്ങൾ കണ്ട് ദേഷ്യപ്പെട്ടാണ് അൽകാ ദേവി മകളെ കൊല്ലാനായി ക്വട്ടേഷൻ നൽകാൻ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മകളെ കൊല്ലാനായി സുഭാഷിന് സെപ്റ്റംബർ 27ന് ഇവർ 50,000 രൂപ നൽകിയിരുന്നു. മകളുടെ ചിത്രവും കൂടുതൽ വിവരങ്ങൾ നൽകിയതോടെയാണ് തന്റെ കാമുകിയെ കൊല്ലാനാണ് ക്വട്ടേഷൻ ലഭിച്ചതെന്ന കാര്യം സുഭാഷ് തിരിച്ചറിയുന്നത്. ഈ വിവരം പ്രതി പെൺകുട്ടിയെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞതോടെ തന്റെ അമ്മയെ കൊന്നാൽ വിവാഹത്തിന് സമ്മതിക്കാമെന്ന് പെൺകുട്ടി പ്രതിക്ക് വാക്ക് നൽകുകയായിരുന്നു. അങ്ങനെയാണ് സുഭാഷ് ക്വട്ടേഷൻ നൽകിയ അൽകാ ദേവിയെ കൊല്ലപ്പെടുത്തിയതെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയെയും സുഭാഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.