കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് സമസ്ത ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകളും ആക്ഷേപങ്ങളും പരിഗണിച്ച്, പൊതുതാൽപര്യം മുൻനിർത്തി സർക്കാർ അടിയന്തര തീരുമാനമെടുക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
കേന്ദ്രത്തിന്റെ നിക്ഷിപ്ത താൽപ്പര്യങ്ങൾ പദ്ധതിയിലൂടെ നടപ്പിലാക്കപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്ക സമസ്ത സെക്രട്ടറി കെ ഉമർ ഫൈസി മുക്കം പങ്കുവെച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ വിവിധ ആവശ്യങ്ങൾ സമസ്ത പ്രതിനിധി സംഘം ഉന്നയിച്ചു.
കേരളത്തിൽ അറബിക് ആന്റ് ഫോറിൻ ലാംഗ്വേജ് സർവ്വകലാശാല സ്ഥാപിക്കണമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു ആവശ്യം.
ഇതിനുപുറമെ, ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നീ വിശേഷ ദിവസങ്ങളിൽ മൂന്ന് ദിവസത്തെ അവധി ഔദ്യോഗികമായി അനുവദിക്കണമെന്നും, ഇത് സർക്കാർ കലണ്ടറിൽ ഉൾപ്പെടുത്തണമെന്നും സമസ്ത പ്രതിനിധികൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

