കുവൈറ്റിൽ ഗാർഹിക തർക്കത്തെ തുടർന്ന് ഭാര്യയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പൗരന് കീഴ്ക്കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ജസ്റ്റിസ് സലാഹ് അൽ-ഹൂത്തി അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
കേസിന്റെ വിശദാംശങ്ങൾ പ്രകാരം, അംഘാരയിലെ ഒരു സ്ക്രാപ്പ് യാർഡിൽ നിന്ന് പ്രതി നേരത്തെ ചുറ്റിക വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഈ ആയുധം ഉപയോഗിച്ച് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ് ഡയറിയിലെ കണ്ടെത്തൽ.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം വാഹനത്തിൽ കയറ്റി സാൽമി മരുഭൂമിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ സംഭവത്തിൽ ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് പ്രൊസിക്യൂഷൻ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ശക്തമായി വാദിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചെങ്കിലും പ്രതി അപ്പീൽ നൽകുകയായിരുന്നു. എന്നാൽ, കീഴ്ക്കോടതിയുടെ വിധി പൂർണ്ണമായും ശരിവെച്ചുകൊണ്ട് അപ്പീൽ കോടതി കർശന നടപടി സ്വീകരിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

