പൗരത്വ വിവരങ്ങൾ മറച്ചുവെച്ച് വ്യാജമായി ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ കൈക്കലാക്കിയ സംഭവത്തിൽ യുവതിയും മകനും അറസ്റ്റിൽ. ഫറാ നാസ്, മകൻ മുഹമ്മദ് ഫർദീൻ എന്നിവരെയാണ് ചിക്കബല്ലാപ്പൂർ പൊലീസ് പിടികൂടിയത്.
റേഷൻ കാർഡ്, വോട്ടർ ഐഡി ഉൾപ്പെടെയുള്ള നിർണായക രേഖകൾ അനധികൃതമായി കരസ്ഥമാക്കിയതിനാണ് നടപടി. പൊലീസ് നൽകുന്ന വിവരം അനുസരിച്ച്, ബാഗേപള്ളി സ്വദേശിയായ മുഹമ്മദ് അയൂബ് ഖാൻ യുഎഇയിൽ ജോലി ചെയ്തിരുന്ന കാലയളവിലാണ് പാക്കിസ്ഥാൻ പൗരത്വമുള്ള ഫറാ നാസിനെ വിവാഹം കഴിച്ചത്.
ഈ ദമ്പതികൾക്ക് നാല് മക്കളാണുള്ളത്. ഇവരിൽ മുഹമ്മദ് ഫർദീൻ പാക്കിസ്ഥാനിലാണ് ജനിച്ചത്.
അയൂബ് ഖാനും മറ്റ് മൂന്ന് മക്കളും ഇന്ത്യൻ പൗരന്മാരാണെങ്കിലും, ഫറാ നാസും മകൻ ഫർദീനും പാക്കിസ്ഥാൻ പൗരത്വം തുടരുകയായിരുന്നു. ഇവരുടെ രേഖകളിൽ സംശയം തോന്നിയതിനെത്തുടർന്ന് ചിക്കബല്ലാപ്പൂർ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ വിവരങ്ങൾ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് ഡപ്യൂട്ടി കമ്മിഷണർ നടത്തിയ വിശദമായ അന്വേഷണത്തിൽ, പൗരത്വം മറച്ചുവെച്ച് ഇവർ റേഷൻ കാർഡ് തരപ്പെടുത്തിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ റേഷൻ കാർഡും തൊട്ടുപിന്നാലെ വോട്ടർ കാർഡും അധികൃതർ റദ്ദാക്കി.
ബാഗേപള്ളി തഹസിൽദാർ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

