

കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് ആശ്വാസം; സബ്സിഡി അരി പുനഃസ്ഥാപിച്ചു; ഇനി 30 രൂപയ്ക്ക് തന്നെ ചോറ് വിളമ്പാം
തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് ആശ്വാസമായി സബ്സിഡി അരി പുനസ്ഥാപിച്ചു.
സബ്സിഡിയായി നല്‍കിയിരുന്ന അരി നിർത്തലാക്കിയതോടെ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയിലായത് കഴിഞ്ഞ ദിവസം മാധ്യമ വർത്തയായിരുന്നു.
കുറഞ്ഞ ചിലവില്‍ ഉച്ചഭക്ഷണം എന്ന ഉദ്ദേശത്തോടെയാണ് കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്.
എന്നാല്‍ സബ്സിഡി നിരക്കില്‍ അരി നല്‍കുന്നത് സപ്ലൈ കോ നിർത്തലാക്കിയതോടെ ഹോട്ടലുകളുടെ പ്രവർത്തനം തന്നെ താളം തെറ്റി. കിലോയ്ക്ക് 40 രൂപയ്ക്ക് മുകളില്‍ പൊതുവിപണിയില്‍ നിന്നും അരി വാങ്ങി ഊണു വിളമ്പേണ്ടി വന്നപ്പോള്‍ ഹോട്ടല്‍ നടത്തിപ്പുക്കാർ ആകെ പ്രതിസന്ധിയിലായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മറ്റു നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിനിടയില്‍ അരിക്ക് കൂടി സബ്സിഡി ഇല്ലാതായതോടെ പ്രയാസത്തിലായ ഇവരുടെ അവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വർഷത്തേക്കാണ് സബ്സിഡി പുനസ്ഥാപിച്ചിരിക്കുന്നത്. ഇതോടെ വിലവർധനവില്ലാതെ ഇപ്പോള്‍ കൊടുക്കുന്ന 30 രൂപയ്ക്കു തന്നെ ചോറു വിളമ്പാനാകുമെന്ന ആശ്വാസത്തിലാണ് ഹോട്ടല്‍ ജീവനക്കാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]