അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ AN-32 ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണു. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അപകടത്തിൽപ്പെട്ട വിമാനത്തിന് തീപിടിച്ചതായും വിവരമുണ്ട്.
ജൂൺ 13, 2026 ഉച്ചയ്ക്ക് ശേഷമാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വിമാനത്തിന് തീപിടിച്ച സാഹചര്യത്തിൽ തീയണയ്ക്കാനുള്ള അടിയന്തര നടപടികൾ വ്യോമസേന സ്വീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ചോ, വിമാനത്തിലുണ്ടായിരുന്നവരുടെ എണ്ണം, സുരക്ഷാ വിവരങ്ങൾ എന്നിവ സംബന്ധിച്ചോ നിലവിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമല്ല.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും മണിക്കൂറുകളിൽ പ്രതീക്ഷിക്കുന്നു. അസമിലെ കാർബി ആംഗ്ലോങ് ജില്ലയിൽ നേരത്തെ സുഖോയ് ഫൈറ്റർ ജെറ്റ് തകർന്നുവീഴുകയും രണ്ട് പൈലറ്റുമാർ വീരമൃത്യു വരിക്കുകയും ചെയ്ത സംഭവത്തിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് വീണ്ടും വ്യോമസേനയുടെ വിമാനം അപകടത്തിൽപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

