ഒഡീഷ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി സർക്കാർ. സംസ്ഥാനത്തെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കെജി (KG) മുതൽ പിജി (PG) വരെ വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാക്കിക്കൊണ്ട് മുഖ്യമന്ത്രി മോഹൻ ചരൺ മാജി നിർണ്ണായക പ്രഖ്യാപനം നടത്തി.
സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. ഇതോടെ, രാജ്യത്ത് അംഗൻവാടി തലം മുതൽ ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി ഒഡീഷ മാറി.
സംസ്ഥാനത്തെ സർക്കാർ കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ ട്യൂഷൻ ഫീസ് നൽകേണ്ടതില്ല. സർക്കാരിന്റെ ഈ പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഏകദേശം പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് നേരിട്ട് ഗുണഫലം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയുൾപ്പെടെയുള്ള സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം ഈ സൗജന്യ സേവനം ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

