തൃശൂർ നെല്ലിക്കുന്ന് അപ്സര ഗാർഡൻസിൽ ലിൻസി ജോൺസൺ (57) വാഹനാപകടത്തിൽ അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 7.30-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
ലിൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഡിവൈഡറിൽ തട്ടി മറിയുകയും, തുടർന്ന് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സ്ഥിരീകരിച്ചു.
വിദ്യാഭ്യാസ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ലിൻസി ജോൺസൺ, കേന്ദ്ര വിമൻസ് കമ്മിറ്റി ചിൽഡ്രൻസ് എജ്യുക്കേഷൻ കോഓർഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ പി.എ.
ജോൺസണാണ് ഭർത്താവ്. എബിൻ പി.
ജോൺ (യുകെ), വിപിൻ പി. ജോൺ (ബെംഗളൂരു) എന്നിവർ മക്കളാണ്.
ബ്രെന്റ ജെയിംസ്, അൻജിത റോസ് എന്നിവരാണ് മരുമക്കൾ. മൃതദേഹം മേയ് 15-ന് രാവിലെ എട്ട് മണിയോടെ നെല്ലിക്കുന്നിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും.
തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പറവട്ടാനി മാർ അദായി ശ്ലീഹ കൽദായ സുറിയാനി പള്ളിയിൽ വെച്ച് സംസ്കാര ശുശ്രൂഷകൾ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

