തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെ സർക്കാർ വിജയിച്ചു. അണ്ണാഡിഎംകെയിലെ വിമത എംഎൽഎമാരുടെ പിന്തുണയോടെ സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചു.
വിശ്വാസവോട്ടെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് എം. കെ.
സ്റ്റാലിൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. “നല്ല രാഷ്ട്രീയം വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്നവർ ഇപ്പോൾ ചെയ്യുന്നത് മോശം രാഷ്ട്രീയമാണെന്ന് സ്റ്റാലിൻ വിമർശിച്ചു.
തുടക്കം ഇത്രയും മോശമാണെങ്കിൽ ഭരണം എങ്ങനെ അവസാനിക്കുമെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹുമാനപ്പെട്ട
മുഖ്യമന്ത്രിയുടെ ഓരോ നീക്കവും ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. എഐഎഡിഎംകെ അംഗങ്ങളെ പിളർത്തിയതിന് പ്രതിഫലമായി എന്താണ് നൽകാൻ പോകുന്നതെന്ന് അറിയാൻ ജനം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങൾ ഇപ്പോൾ ഏറെ ഖേദിക്കുകയാണ്. ഭരണകക്ഷിയുടെ ആദ്യ നടപടികൾ അനാരോഗ്യകരമായ രാഷ്ട്രീയത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.” ഭരണഘടനപരമായ പ്രതിസന്ധികൾ ഒഴിവാക്കാൻ പുറത്തുനിന്നുള്ള പിന്തുണ നൽകിയ സിപിഐ, സിപിഎം, ലീഗ്, വിസികെ തുടങ്ങിയ സഖ്യകക്ഷികളുടെ നിലപാടിനെ മാനിക്കുന്നതായി സ്റ്റാലിൻ വ്യക്തമാക്കി.
എന്നാൽ സർക്കാരിനെ അധികാരത്തിലെത്തിച്ചവരുടെ വിശ്വാസം തകർക്കുന്ന പ്രവർത്തനങ്ങളാണ് ടിവികെ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സഭയിൽ നടന്ന വോട്ടെടുപ്പിൽ 119 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന വിജയ് സർക്കാരിന്, അണ്ണാഡിഎംകെയിലെ 25 വിമത എംഎൽഎമാരുടെ കൂടി പിന്തുണ ലഭിച്ചതോടെ ഭൂരിപക്ഷം 144 ആയി ഉയർന്നു.
118 എംഎൽഎമാരുടെ പിന്തുണയായിരുന്നു കേവല ഭൂരിപക്ഷത്തിന് ആവശ്യമായിരുന്നത്. ഇപിഎസ് പക്ഷത്തെ 22 എംഎൽഎമാർ പ്രമേയത്തെ എതിർത്തു.
ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ അംഗങ്ങളും പ്രേമലത വിജയകാന്ത്, പ്രൊഫസർ ജവാഹിറുള്ള, തമീമുൻ അൻസാരി, നിത്യാനന്ദം തുടങ്ങിയവരും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. അഞ്ച് എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ഈ വിജയത്തോടെ അടുത്ത ആറ് മാസത്തേക്ക് വിജയ് സർക്കാരിന് സുരക്ഷിതമായി ഭരണം തുടരാനാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

